വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തിലെത്തുന്ന ബീസ്റ്റ്. ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതുതന്നെ വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെ, ബീസ്റ്റിലെ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ലുക്ക് ടെസ്റ്റിനിടെയുള്ള ഫോട്ടോകളാണ് ഇവ.
രക്തം തെറിച്ചുവീണ വെള്ള ഷര്‍ട്ടില്‍ പതിവ് മാസ് ലുക്കിലുള്ള വിജയ് ചിത്രമാണ് ഇവയില്‍ ഒന്ന്. ഡാര്‍ക്ക് ഷേഡില്‍ തോക്കേന്തി നില്ക്കുന്ന ഈ ചിത്രം ഇതിനോടകംതന്നെ നിരവധിപ്പേര്‍ പങ്കുവെച്ചുകഴിഞ്ഞു.

കറുത്ത സ്യൂട്ടില്‍ മഴുവുമായി നില്ക്കുന്ന ചിത്രമാണ് മറ്റൊന്ന്. സിനിം തിയേറ്ററുകളിലെത്തുന്നതിന് മുമ്പുതന്നെ പുറത്തെത്തിയ ഇരുഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രം ഏപ്രില്‍ 13നാണ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 14ന് ചിത്രമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കെജിഎഫ്-2വുമായുള്ള ബോക്സ്ഓഫീസ് ക്ലാഷ് ഒഴിവാക്കാനാണ് ഒരുദിവസം മുമ്പേ ബീസ്റ്റ് റിലീസ് ചെയ്യുന്നതെന്നാണ് വിവരം.

ആക്ഷന്‍ ത്രില്ലറായെത്തുന്ന ബീസ്റ്റിന്റഎ നിര്‍മ്മാണം സണ്‍ പിക്ചേഴ്സാണ്. പൂജ ഹെഗ്ഡേ വിജയ്ക്കൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും എത്തുന്നുണ്ട്.