സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ സമിതിയായ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിലപാടുകള്‍ക്കെതിരെ സംവിധായിക അഞ്ജലി മേനോന്. തുടക്കത്തില്‍ തങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്ന കമ്മിറ്റി അംഗങ്ങള്‍ ഇപ്പോള്‍ ‘ആരാണ് ഡബ്ല്യൂസിസി’ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നിരാശ തോന്നുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ അഞ്ജലി മേനോന് വ്യക്തമാക്കി.
‘തുടക്കത്തില്‍ ഡബ്ല്യൂസിസിയുമായി നിരവധി ചര്‍ച്ചകള്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയിട്ടുണ്ട്. സിനിമയിലെ ഓരോ വിഭാഗങ്ങളുടേയും നടത്തിപ്പ് എങ്ങനെയെന്ന് മനസിലാക്കാനും, മൊഴി നല്കിയ സ്ത്രീകളെ ഉള്‍പ്പെടെ ബന്ധപ്പെടാനും ഡബ്ല്യൂസിസി എപ്പോഴും അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. പക്ഷെ എല്ലാം കഴിഞ്ഞ് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കുമ്പോള്‍, അത് എവിടെ എന്ന് ചോദിക്കുമ്പോള്‍ ആരാണ് ഡബ്ല്യൂസിസി എന്ന് തിരിച്ച് ചോദിക്കുന്നത് വളരെ നിരാശാജനകമാണ്. കമ്മിറ്റിയിലെ പല അംഗങ്ങളുടെ ഭാഗത്തു നിന്നും വരുന്ന പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ പല സ്ത്രീകളും വിളിച്ചു ചോദിക്കുകയാണ് ഇവരുടെ മുന്നിലാണോ ഞങ്ങള്‍ പോയി സത്യങ്ങള്‍ വിളിച്ച് പറഞ്ഞത് എന്ന്.’
ഒരുപാട് വിശ്വാസവും പ്രതീക്ഷയും വച്ചാണ് ഹേമ കമ്മിറ്റയുമായി സഹകരിച്ചതെന്നും ഇതിന് ഒരു പരിഹാരം ഉണ്ടാകണമെന്നും അഞ്ജലി മേനോന് പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന ആവശ്യമുന്നയിച്ച് ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവിയുമായും മന്ത്രി പി.രാജീവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഡബ്ല്യൂസിസിക്കെതിരെ രൂക്ഷമായ പ്രതികരണമായിരുന്നു ജസ്റ്റിസ് ഹേമയുടെ ഭാഗത്തുനിന്നുണ്ടായത്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പഠിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയത് വിമന്‍ ഇന്‍ സിനിമ കലക്ടീവ് അല്ല സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ സൗത്ത്റാപ്പിനോട് മുന്‍പ് പ്രതികരിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ വലിയ പ്രശ്നങ്ങള്‍ നടക്കുമെന്നും മൊഴി നല്കിയ പെണ്‍കുട്ടികളുടെ ഗുണത്തിനു വേണ്ടിയാണ് റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു.