വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തെ വിലക്ക്; ഓസ്‌കര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനാകില്ല

ഓസ്‌കര്‍ വേദിയില്‍ അവതാരകനെ തല്ലിയതിന് നടന്‍ വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി. പത്ത് വര്‍ഷത്തേക്ക് ഓസ്‌കര്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളില്‍ നിന്നും വിൽ സ്മിത്തിനെ വിലക്കി. ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ചതിന്‌റെ പേരിലാണ് അവതാരകനും നടനുമായ ക്രിസ് റോക്കിനെ വില്‍സ്മിത്ത് മര്‍ദിച്ചത്. എന്നാല്‍ വില്‍ സ്മിത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് അസ്വീകാര്യമായ പെരുമാറ്റമാണെന്ന് ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം വിലയിരുത്തി.

ഇത്തവണ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വില്‍ സ്മിത്തിനെതിരെ കടുത്ത നടപടിയുമായി അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് സയന്‍സസ് രംഗത്തെത്തിയത്. അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്മിത്ത് അറിയിച്ചു.

ചടങ്ങിലുണ്ടായ സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയതില്‍അക്കാദമി ക്ഷമ ചോദിച്ചു. നേരത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവച്ചതായി വില്‍ സ്മിത്ത് തന്നെ അറിയിച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് 94-ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോകിനെ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ മുഖത്ത് അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ ഭാര്യ ജെയ്ഡ പിന്‍കെറ്റിനെ പരിഹസിക്കുന്ന തരത്തില്‍ സംസാരിച്ചതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്.

UPDATES
STORIES