‘എന്റെ ഭാര്യയെ പറ്റി മിണ്ടരുത്’; അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്ത്

ഓസ്‌കര്‍ വേദിയിൽ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്‌മിത്ത്. ഭാര്യ ജേഡ പിങ്കെറ്റ് സ്‌മിത്തിനെ പരിഹസിച്ച്‌ ക്രിസ് റോക്ക് നടത്തിയ പരിഹാസമാണ് വില്‍ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. അടിച്ചതിനു ശേഷം ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുത്’ എന്ന് ശക്തമായി താക്കീത് നൽകുകയും ചെയ്‌തു.

തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക്, തലയിലെ രോമം കൊഴിയുന്ന അസുഖമാണ് ജാഡ സ്മിത്തിനെന്ന് പരിഹസിക്കുകയായിരുന്നു.

നടിയായ ജേഡ സ്മിത്തിന്, അലോപേഷ്യ എന്ന രോഗാവസ്ഥയാണ്. 2018 ല്‍ ജേഡ തന്റെ രോഗാവസ്ഥയെ പറ്റി തുറന്നു പറച്ചിൽ നടത്തിയിരുന്നു.

UPDATES
STORIES