2021 മലയാളം ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്: ദുല്‍ഖര്‍ ഒന്നാമന്‍, ആദ്യദിന കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ

വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ക്രിസ്മസ് റിലീസായി ഒരുപിടി ചിത്രങ്ങള്‍ കൂടി മലയാളത്തില്‍ ഇറങ്ങാനുണ്ട്. ആസിഫ് അലിയുടെ ‘കുഞ്ഞെല്‍ദോ’, ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ‘അജഗജാന്തരം’, ലാല്‍ ജോസിന്റെ ‘മ്യാവൂ’, അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘ജിബൂട്ടി’ എന്നീ ചിത്രങ്ങളുമായി സംസ്ഥാനത്തെ തിയേറ്ററുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കും. അല്ലു അര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍ എത്തുന്ന ‘പുഷ്പ’, ‘സ്‌പൈഡര്‍മാന്‍: നോ വെ ഹോം’ എന്നിവയും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയേക്കും. ‘മിന്നല്‍ മുരളി’, ‘കേശു ഈ വീടിന്റെ നാഥന്‍’, ‘കോളാമ്പി’ എന്നീ ചിത്രങ്ങള്‍ നേരിട്ട് ഒടിടിയിലേക്കാണ് എത്തുക.

വര്‍ഷാന്ത്യമായതോടെ ബോക്‌സ് ഓഫീസ് കണക്കെടുപ്പുകളും ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് വ്യാപനം ഇന്‍ഡസ്ട്രിയെ പിടിച്ചുലച്ചെങ്കിലും വലിയ പ്രതീക്ഷകളോടെയാണ് 2021 അവസാനിക്കുന്നത്. ‘കുറുപ്പ്’, ‘മരക്കാര്‍’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ വ്യവസായം സംസ്ഥാനത്തിന് പുറത്തും വിദേശത്തും കൂടുതല്‍ ഇടവും സ്വീകാര്യതയും നേടിയെടുത്തു. താരതമ്യേന ചുരുക്കം ചിത്രങ്ങളേ തിയേറ്ററില്‍ റിലീസ് ചെയ്തുള്ളൂവെങ്കിലും 50 ശതമാനം സീറ്റുമായി ബിഗ് ബജറ്റ് സിനിമകളും ചെറിയ മുതല്‍മുടക്കിലെടുത്ത ചിത്രങ്ങളും നേടിയ കളക്ഷന്‍ മലയാള സിനിമയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

മോഹന്‍ലാല്‍ / മരക്കാര്‍: അറബിക്കടലിന്റെ സിംഹം

നടനെന്ന നിലയിലും നിര്‍മ്മാതാവായും ദുല്‍ഖര്‍ സല്‍മാനാണ് ഇത്തവണ കേരള ബോക്‌സ് ഓഫീസിലെ ഒന്നാമന്‍. ഏറ്റവും ആദ്യ ദിന കളക്ഷനും കൂടുതല്‍ സ്‌ക്രീനുകളുമായി ടോപ് ഇനീഷ്യല്‍ ക്രൗഡ് പുള്ളര്‍ സ്ഥാനം വിട്ടുകൊടുക്കാതെ മോഹന്‍ലാല്‍ തുടരുന്നു. മാസ്റ്ററും അണ്ണാത്തെയുമാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് പണം വാരിയ ഇതര ഭാഷാ സിനിമകള്‍. ഇതുവരെയുള്ള തിയേറ്റര്‍ പ്രദര്‍ശനങ്ങള്‍ പരിശോധിച്ചും വിവിധ സ്രോതസ്സുകളെ ആശ്രയിച്ചും ഐഎംഡിബി തയ്യാറാക്കിയ കളക്ഷന്‍ പട്ടികകള്‍ ഇതാ. കുറുപ്പ്, മരക്കാര്‍, കാവല്‍, ജാനേമന്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനം തുടരുകയാണെന്നതിനാല്‍ കണക്കില്‍ മാറ്റങ്ങള്‍ വരും. (*-പ്രദര്‍ശനം തുടരുന്നു).

ഏറ്റവും പണം വാരിയ മലയാള ചിത്രങ്ങള്‍ (ഗ്ലോബല്‍)

1, കുറുപ്പ് – 81.02 കോടി*
2, മരക്കാര്‍: അറബിക്കടലിന്റെ സിംഹം – 48.53 കോടി*
3, ദ പ്രീസ്റ്റ് – 28.36 കോടി
4, വണ്‍ – 12.60 കോടി
5, ജാനേമന്‍ – 10.56 കോടി*
6, കാവല്‍ – 6.87 കോടി*
7, നായാട്ട് – 5.20 കോടി
8, ഓപ്പറേഷന്‍ ജാവ – 3.90 കോടി
9, അനുഗ്രഹീതന്‍ ആന്റണി – 3.80 കോടി
10, കള – 3.52 കോടി

മമ്മൂട്ടി / ദ പ്രീസ്റ്റ്

കേരള ബോക്‌സ് ഓഫീസ് ടോപ്പേഴ്‌സ്

1, കുറുപ്പ് – 32.20 കോടി*
2, മരക്കാര്‍: അറബിക്കടലിന്റെ സിംഹം – 22.10 കോടി*
3, ദ പ്രീസ്റ്റ് – 17.45 കോടി
4, മാസ്റ്റര്‍ – 13.10 കോടി
5, ജാനേമന്‍ – 9.40 കോടി*
6, വണ്‍ – 7.20 കോടി
7, കാവല്‍ – 5.60 കോടി
8, അനുഗ്രഹീതന്‍ ആന്റണി – 3.52 കോടി
9, നായാട്ട് – 3.20 കോടി
10, ചതുര്‍മുഖം – 2.65 കോടി

ടോപ് മലയാളം ഗ്രോസേഴ്‌സ് – വിദേശം

1, കുറുപ്പ് – 32.95 കോടി*
2, മരക്കാര്‍ അറബിക്കടലിന്റെ സിംഹം – 23.36 കോടി*
3, ദ പ്രീസ്റ്റ് – 9.21 കോടി
4, വണ്‍ – 4.75 കോടി
5, നായാട്ട് – 1.80 കോടി

ജാനേമന്‍ പോസ്റ്റര്‍

കേരള ബോക്‌സ് ഓഫീസില്‍ ആദ്യദിന കളക്ഷന്‍

1, മരക്കാര്‍: അറബിക്കടലിന്റെ സിംഹം – 6.67 കോടി
2, കുറുപ്പ് – 4.85 കോടി
3, ദ പ്രീസ്റ്റ് – 2.20 കോടി
4, മാസ്റ്റര്‍ – 2.17 കോടി
5, വണ്‍ – 1.59 കോടി
6, കാവല്‍ – 1.20 കോടി
7, അണ്ണാത്തെ – 1.05 കോടി
8, കള – 65 ലക്ഷം
9, നായാട്ട് – 60 ലക്ഷം
10, എല്ലാം ശരിയാകും – 38 ലക്ഷം

സുരേഷ് ഗോപി / കാവല്‍

ഏറ്റവും സ്‌ക്രീനുകള്‍ കിട്ടിയ ചിത്രങ്ങള്‍

1, മരക്കാര്‍ – 601
2, കുറുപ്പ് – 533
3, മാസ്റ്റര്‍ – 438
4, ദ പ്രീസ്റ്റ് – 355
5, അണ്ണാത്തെ – 262
6, വണ്‍ – 205
7, കാവല്‍ – 190
8, നായാട്ട് – 178
9, അനുഗ്രഹീതന്‍ ആന്റണി – 175
10, നിഴല്‍ – 167

UPDATES
STORIES